കൊച്ചി: പത്തനംതിട്ട ജില്ല അതിർത്തിയിലെ തോട് പുറേമ്പാക്ക് കൈയേറ്റം രണ്ടുമാസത്തിനകം ഒഴിപ്പിക്കണമെന്ന് ഹൈകോടതി. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പരിധിയിൽവരുന്ന പുതുവൽ-പട്ടാറ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകുകയോ ജില്ല ഭരണകൂടത്തിെൻറ സംവിധാനങ്ങൾ ഉപയോഗിച്ച് കൈയേറ്റം ഒഴിപ്പിക്കുകയോ വേണമെന്ന് പത്തനംതിട്ട ജില്ല കലക്ടർക്ക് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർേദശം നൽകി.
മേഖലയിലെ പുറമ്പോക്ക് ഭൂമി കൈയേറ്റം രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടി പത്തനാപുരം കുറുമ്പകര സ്വദേശി ബി. അനീഷ് കുമാറടക്കം നൽകിയ ഹരജികളാണ് കോടതി പരിഗണിച്ചത്. പഞ്ചായത്ത് പരിധിയിൽവരുന്ന തോട് പുറമ്പോക്കിലെ കൈയേറ്റം ഒഴിപ്പിക്കേണ്ട ചുമതല പഞ്ചായത്ത് സെക്രട്ടറിക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഹരജിയിൽ പഞ്ചായത്തിനെ കക്ഷി ചേർത്തിട്ടില്ലെങ്കിലും കൈയേറ്റം ഒഴിപ്പിക്കാനുള്ള ജില്ല കലക്ടറുടെ അധികാരം വിനിയോഗിക്കണം. സർവേ നടത്തി കൈയേറ്റക്കാരെ കണ്ടെത്തിയെന്നും ഇവരെ ഒഴിപ്പിക്കാൻ നടപടിയെടുക്കാൻ കലക്ടർ അടൂർ സ്പെഷൽ തഹസിൽദാർക്ക് നിർദേശം നൽകിയെന്നും റിപ്പോർട്ടിൽ വ്യക്തമാെണന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.