പത്തനംതിട്ട: നഗരത്തിൽ മൂന്ന് റോഡുകളുടെ നവീകരണം പുരോഗമിക്കുന്നു. റീ ബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി മുടക്കിയാണ് റോഡുകൾ നവീകരിക്കുന്നത്. തൈക്കാവ് റോഡ് , ഡോക്ടേഴ്സ് ലെയ്ൻ റോഡ്, പുന്നലത്ത് പടി റോഡുകളാണ് നവീകരിക്കുന്നത്. മൂന്ന് റോഡുകളിലും ഓട നിർമാണം നടക്കുകയാണ്. തൈക്കാവ് റോഡിൽ പഴയ ഓടയുടെ കോൺക്രീറ്റ് സ്ലാബുകൾ ഇളക്കിമാറ്റിക്കൊണ്ടിരിക്കുകയാണ്. പഴയ ബസ് സ്റ്റാൻഡിൽ സെൻട്രൽ ജങ്ഷനും പഴയ സ്റ്റാൻഡിനും മധ്യേയാണ് ഓട നിർമിക്കുന്നത്. റോഡിന് വീതിയും കൂട്ടുന്നുണ്ട്.
റോഡ് ഏറെനാളായി തകർന്നുകിടക്കുകയാണ്. വർഷങ്ങൾക്ക് മുമ്പാണ് ടാറിങ് നടത്തിയത്. വെള്ളം ഒഴുകിപ്പോകാനുള്ള ഓട സംവിധാനവും ഇല്ലായിരുന്നു.കോളജ് ജങ്ഷൻ ഭാഗത്തുള്ളവർക്ക് തിരക്കിൽപെടാതെ ചുരുളിക്കോട്, പുന്നലത്തുപടി, നന്നുവക്കാട് എന്നിവിടങ്ങളിലേക്കുള്ള എളുപ്പവഴിയാണ് പുന്നലത്തുപടി -മാക്കാംകുന്ന് റോഡ്. വാര്യാപുരം, പുന്നലത്തുപടി, ചുരുളിക്കോട് ഭാഗങ്ങളിലുള്ളവർക്ക് കാതോലിക്കറ്റ് കോളജ്, കാതോലിക്കറ്റ് സ്കൂൾ, മാക്കാംകുന്ന് പള്ളി എന്നിവിടങ്ങളിൽ എത്താനുള്ള എളുപ്പവഴിയാണിത്. വർഷങ്ങളായി ഈ റോഡും തകർന്നുകിടക്കുകയായിരുന്നു.
ടാറിങ് കഴിഞ്ഞാലുടൻ ഓടപണിയും പൂർത്തിയാക്കും.ഒരുകോടിയുടെ പദ്ധതി; പത്തനംതിട്ട നഗരത്തിൽ മൂന്ന് റോഡുകൾ നവീകരിക്കുന്നുഡോക്ടേഴ്സ് ലെയ്ൻ റോഡിൽ ഓടയുടെ പണി തീരാറായി. ഇവിടെ ഓടക്ക് മുകളിൽ സ്ഥാപിക്കാനുള്ള സ്ലാബുകളുടെ കോൺക്രീറ്റ് കഴിഞ്ഞു. ഇനിയും റോഡിന്റെ കോൺക്രീറ്റുജോലി നടക്കാനുണ്ട്. നഗരത്തിലെ ഏറ്റവും തിരക്കുള്ള ഉപറോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.