Posted On
date_range Updated On
date_range തന്നെ ആർക്കും കോൺഗ്രസിൽ നിന്ന് പുറത്താക്കാൻ കഴിയില്ല –ശിവദാസൻ നായർ
പത്തനംതിട്ട: തന്നെ ആർക്കും കോൺഗ്രസിൽനിന്ന് പുറത്താക്കാൻ കഴിയില്ലെന്ന് മുൻ എം.എൽ.എ കെ ശിവദാസൻ നായർ. ഡി.സി.സി പുനഃസംഘടനയെപറ്റി പരസ്യപ്രതികരണം നടത്തിയതിെൻറ േപരിൽ പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെൻറ അടുത്ത സുഹൃത്താണ് ഡി.സി.സി പ്രസിഡൻറായി നിയമിതനായ പ്രഫ. സതീഷ് കൊച്ചുപറമ്പിൽ. അദ്ദേഹത്തെക്കുറിച്ച് തനിക്ക് പരാതിയില്ല. ഡി.സി.സി പ്രസിഡൻറ് സ്ഥാനത്തേക്ക് ആരെ നിയമിക്കണമെന്ന കാര്യത്തിൽ ചർച്ച നടന്നില്ല. എന്നാൽ, ഇഷ്ടക്കാരെ നിയമിക്കാനുള്ള ചർച്ച മാത്രമാണ് നടന്നത്. ഇതിന് ആരുടെയും പിന്തുണ ലഭിക്കിെല്ലന്നും ശിവദാസൻ നായർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.