നാട്ടുകാരുടെ ഉറക്കുംകെടുത്തിയ പുലിയെ കൂട്ടിലാക്കി

വടശേരിക്കര: ഒരാഴ്ചയായി നാട്ടുകാരുടെ ഉറക്കം കെടുത്തിയിരുന്ന പുലി കൂട്ടിലായി. ആങ്ങമൂഴിക്ക് സമീപം വിളക്കുപാറ ഭാഗത്ത് പുലിയുടെ സ്ഥിരം സാന്നിദ്ധ്യം ശ്രദ്ധയിൽപ്പെട്ടതോടെ അളിയൻ മുക്ക് പ്രദേശത്ത് കൂടുവെക്കുകയായിരുന്നു. ഗണപതി മഠത്തിൽ ഷാബു പിള്ളയുടെ പറമ്പിൽ സ്ഥാപിച്ച കൂടിനുള്ളിലാണ് വെള്ളിയാഴ്ച പുലർച്ചെ പുലി കെണിയിൽ കുടുങ്ങിയത്.

ഗ്രൂഡ്രിക്കൽ റേഞ്ചിൽ കൊച്ചു കോയിക്കൽ ഫോറസ്റ്റ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. കോന്നിയിൽ നിന്നും വനം വകുപ്പ് വെറ്റിനെറി ഡോ: ശ്യാംചന്ദ്രൻ എത്തിയ പരിശോധിച്ചശേഷം ഗ്രൂഡ്രിക്കൽ ഫോസ്റ്റ് റേഞ്ച് ആഫ്രീസർ എസ് മണി, കൊച്ചുകോയിക്കൽ ഫോറസ്റ്റ് ഡപ്യൂട്ടി റെയ്ഞ്ച് ഓഫീസർ മനോജ് കെ ചന്ദ്രൻ, റാപ്പിഡാക്ഷൻ ടീം എന്നിവരുടെ നേതൃത്വത്തിൽ വനപാലക സംഘം പുലിയെ ഗവി വനമേഖലയിൽ ഇളം പമ്പഭാഗത്താണ് തുറന്നുവിട്ടത്.

Tags:    
News Summary - leopard captured from vadasserikkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.