എം.സി റോഡിൽ കുരമ്പാല ജങ്ഷന് സമീപം ഞായറാഴ്ച രാവിലെയുണ്ടായ അപകടത്തിൽ തകർന്ന കാർ
പന്തളം: കെ.എസ്.ആർ.ടി.സി ബസും കാറും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ടുപേർക്ക് പരിക്കേറ്റു. മാവേലിക്കര ഇറവൻകര മംഗലശ്ശേരി വിഷ്ണു (35), മാവേലിക്കര തഴക്കര പ്ലാവിളയിൽ സന്ദീപ് ശശി (35) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സന്ദീപിന്റെ നില ഗുരുതരമാണ്. എം.സി റോഡിൽ കുരമ്പാല ജങ്ഷന് സമീപം ഞായറാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. വിഷ്ണുവിന്റെ സഹോദരനെ തിരുവനന്തപുരം വിമാനത്താവളത്തിൽ യാത്രയാക്കിയ ശേഷം മടങ്ങുകയായിരുന്നു കാറിൽ സഞ്ചരിച്ച ഇരുവരും. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറഞ്ഞു. ചങ്ങനാശ്ശേരിയിൽനിന്ന് കൊട്ടാരക്കരയിലേക്ക് വന്ന കെ.എസ്.ആർ.ടി.സി ബസിലിടിച്ചാണ് അപകടം. കാറിൽ കുടുങ്ങിയവരെ അടൂരിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.