കുളനടയിൽ കോഴിക്കൂട്ടിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടിയപ്പോൾ
പന്തളം: കോഴിക്കൂട്ടിൽ നിന്നു കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. കുളനട, ഉളനാട് കൊട്ടാരത്തിൽ രമേശിന്റെ കോഴിക്കൂട്ടിൽ നിന്നാണു പെരുമ്പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച രാവിലെ എട്ടിന് കോഴികൾ ഒച്ചത്തിൽ കരയുന്നത് കേട്ടു കൂട്ടിൽ ചെന്നു നോക്കിയപ്പോഴാണ് കൂറ്റൻ പെരുമ്പാമ്പിനെ കണ്ടത്.
അതിനിടയിൽ പെരുമ്പാമ്പ് നാല് കോഴികളെ അകത്താക്കുകയും ചെയ്തു. വിവരം അറിഞ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗം പോൾ രാജൻ റാന്നി ഡി.എഫ്.ഒയെ വിവരം അറിയിക്കുകയും തുടർന്ന് സ്ഥലത്തെത്തിയ റാന്നി വനംവകുപ്പ് ആർ.ആർ. ടീം പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ തുറന്നുവിടുന്നതിനായി കൊണ്ടുപോയി.
വാർഡ് മെമ്പർ മിനി സാം, റാന്നി ആർ.ആർ. ടീം അംഗം ജിജോ ജോർജ്, ബി.എഫ്.ഒമാരായ എ.എസ്. നിധിൻ, പ്രത്യൂഷ് പി., ശശാങ്കൻ എന്നിവരടങ്ങുന്ന സംഘമാണ് പെരുമ്പാമ്പിനെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.