ഉരുൾപൊട്ടലിനെ തുടർന്ന് മുങ്ങിയ കുരുമ്പൻമൂഴി കോസ്വേ
Posted On
date_range Updated On
date_range മലയോര മേഖലയിൽ കനത്ത മഴ; കുരുമ്പൻമൂഴിയിൽ ഉരുൾപൊട്ടി
വടശ്ശേരിക്കര: ജില്ലയുടെ മലയോര മേഖലയിൽ കനത്ത മഴയെ തുടർന്ന് നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പൻമൂഴിയിൽ ഉരുൾപൊട്ടി. കുരിശുങ്കൽ ഈശോയുടെ പുരയിടത്തിലാണ് ഉരുൾപൊട്ടിയത്. വനമേഖലയാൽ ചുറ്റപ്പെട്ടതാണ് പ്രദേശം. ഇവിടെനിന്ന് സമീപ പ്രദേശങ്ങളിലേക്ക് വെള്ളം കുത്തിയൊലിച്ച് എത്തുന്നുണ്ട്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ഉരുൾപൊട്ടിയത്.
കുത്തൊഴുക്കിൽ കുരുമ്പൻമൂഴി കോസ്വേയും മുങ്ങി. പമ്പാനദിയിലും ജലനിരപ്പ് ഉയർന്നു. കഴിഞ്ഞ വർഷം രണ്ടുതവണ ഇവിടെ ഉരുൾപൊട്ടി വലിയ നാശമുണ്ടായിരുന്നു. അന്ന് ഒറ്റപ്പെട്ടുപോയ അഞ്ച് കുടുംബങ്ങളെ സുരക്ഷ കണക്കിലെടുത്ത് മാറ്റി പാർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.