കോന്നി : പ്രകൃതി ഒളിപ്പിച്ച വിസ്മയങ്ങളാൽ സമ്പന്നമാണ് ഗവി വന മേഖലയിലെ കാഴ്ചകൾ. അതിൽ പ്രധാനപ്പെട്ടതാണ് നോഹയുടെ പെട്ടകം നിർമിക്കാൻ ഉപയോഗിച്ചു എന്ന് വിശ്വസിക്കുന്ന ഗോഫർ മരങ്ങൾ. ഏഷ്യയിൽ തന്നെ കണ്ടെത്തിയ രണ്ട് മരങ്ങളിൽ ഒന്നാണ് ഗവിയിലേതെന്ന് പറയപ്പെടുന്നു.
ബോഡോകോർപസ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഗോഫർ മരങ്ങൾ ഒട്ടേറെ സവിശേഷതകളുള്ളതാണ്. 20 വർഷം മുമ്പ് ജർമൻ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിലാണ് ഗവിയിൽ ഗോഫർ മരം കണ്ടെത്തിയത്. നിലംബാനി എന്നാണ് മലയാളികൾ ഇതിനെ വിളിക്കുന്നത്.
പൂവിടാതെ കായ്ക്കുന്ന പശ്ചിമഘട്ടത്തിലെ ഏക മരമാണ് ഗോഫർ. ഗോഫർ മരത്തിന്റെ പച്ചത്തടി വെട്ടി വെള്ളത്തിൽ ഇട്ടാലും പൊങ്ങി കിടക്കും. ഗോഫർ മരങ്ങളുടെ എണ്ണം വർധിപ്പിക്കാൻ വനം വകുപ്പ് പല ശ്രമം നടത്തിയിട്ടും ഫലം ഉണ്ടായിട്ടില്ല. പച്ചക്കാനം ഫോറസ്റ്റ് ചെക്പോസ്റ്റ് കഴിഞ്ഞ് ഗവിയിലേക്കുള്ള യാത്രയിൽ രണ്ടു കിലോമീറ്റർ പിന്നിടുമ്പോഴാണ് ഗോഫർ മരം. ഇതിൽ ഒരു മരത്തിന് നൂറ് മീറ്ററിലേറെ ഉയരവും 150 സെന്റീമീറ്റർ വണ്ണവും വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.