റോ​ഡി​ൽ ത​ള്ളി​യ മാ​ലി​ന്യം

മാലിന്യം തള്ളിയവരെ പിടികൂടി റോഡ് വൃത്തിയാക്കിച്ചു

ചിറ്റാർ: തണ്ണിത്തോട് പൂട്ടുകട്ട -ചിറ്റാർ റോഡിൽ മാലിന്യം തള്ളിയവരെ പിടികൂടി റോഡ് വൃത്തിയാക്കിച്ചു. പൂട്ടുകട്ട റോഡിൽ കല്ലംപ്ലാവ് വനഭാഗത്താണ് ചിറ്റാറിൽ നിന്നുള്ള ബാർബർ ഷോപ്പിലെ മുടിയുൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളിയത്.

മാലിന്യത്തിൽനിന്നും ലഭിച്ച അഡ്രസിൽ നിന്നും ചിറ്റാറിലെ ബാർബർ ഷോപ് ഉടമയെ തിരിച്ചറിഞ്ഞു. തുടർന്ന് തണ്ണിത്തോട് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ മാലിന്യം തള്ളിയ ഓട്ടോ ഉടമയെയും സ്ഥലത്തെത്തിച്ചു. തുടർന്നു ഇവരെക്കൊണ്ട് വൃത്തിയാക്കിച്ചു. ചിറ്റാർ പഞ്ചായത്ത് ഉദ്യോഗസ്ഥർ പിഴ ഈടാക്കുമെന്ന് അറിയിച്ചു.

Tags:    
News Summary - Garbage throw people was caught and the road was cleaned

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.