Posted On
date_range Updated On
date_range മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ; ഭയന്നുവിറച്ച് യാത്രക്കാർ
പത്തനംതിട്ട: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറെ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തു. ചെങ്ങന്നൂർ പുത്തൻകാവ് സ്വദേശി രാജേഷിനെയാണ് (35) അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂർ-പത്തനംതിട്ട-റാന്നി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ്.
പൊലീസിന് ലഭിച്ച രഹസ്യവിവരത്തെതുടർന്ന് പത്തനംതിട്ട സ്റ്റാൻഡിൽ എത്തിയപ്പോൾ പൊലീസ് ബസ് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വൈകീട്ട് 4.30ഓടെയാണ് പിടികൂടിയത്.
ചെങ്ങന്നൂർനിന്ന് ബസ് പുറപ്പെട്ടപ്പോൾതന്നെ അമിത വേഗതയിലായിരുന്നു. ബസിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെ ധാരാളം യാത്രക്കാരുമുണ്ടായിരുന്നു. യാത്രക്കാർ ഭയന്നാണ് ഇരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.