ദീനാമ്മ റോയി
പത്തനംതിട്ട: യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ച ജില്ല പഞ്ചായത്തില്‍ വീതംവെപ്പ്. ആദ്യ ടേമില്‍ പ്രമാടം ഡിവിഷനിൽനിന്ന് ജയിച്ച ദീനാമ്മ റോയി പ്രസിഡന്റാകും. രണ്ടു വർഷമാവും കാലാവധി. പിന്നീടുള്ള മൂന്നു വര്‍ഷത്തില്‍ പകുതി വീതം എം.വി. അമ്പിളിക്കും നീതു മാമ്മന്‍ കൊണ്ടൂരിനും നൽകാനാണ് ധാരണ. ആദ്യഘട്ടം മുതൽ പരിഗണനയിലുണ്ടായിരുന്ന സ്റ്റെല്ല തോമസ് പുറത്തായി. ആദ്യ മൂന്നു വര്‍ഷം അനീഷ് വരിക്കണ്ണാമലയായിരിക്കും വൈസ് പ്രസിഡന്റ്. തുടര്‍ന്നുള്ള രണ്ടു വര്‍ഷം കേരള കോണ്‍ഗ്രസിലെ സാം ഈപ്പന്‍ വൈസ് പ്രസിഡന്റാകും. നഗരസഭ, ബ്ലോക്ക് അധ്യക്ഷ, ഉപാധ്യക്ഷ പദവികളിലും തീരുമാനമായിട്ടുണ്ട്.
പത്തനംതിട്ട നഗരസഭയില്‍ ആദ്യ രണ്ടു വര്‍ഷം സിന്ധു അനില്‍ ചെയര്‍പേഴ്‌സനാകും. പിന്നീടുള്ള ഒരു വര്‍ഷം ഗീത സുരേഷും അവസാന രണ്ടുവര്‍ഷം അംബിക വേണുവിനുമാണ് അധ്യക്ഷ പദവി. ആദ്യ രണ്ടര വര്‍ഷം മുസ്ലിം ലീഗിലെ എ. സഗീര്‍ വൈസ് ചെയര്‍മാനാകും. പിന്നീടുള്ള ടേം കോണ്‍ഗ്രസിലെ സജി കെ. സൈമണും ഏബല്‍ മാത്യുവിനുമായി വീതം വെക്കും
അടൂര്‍ നഗരസഭയില്‍ ആദ്യ രണ്ടുവര്‍ഷം കോണ്‍ഗ്രസിലെ റീന ശാമുവേലിനായിരിക്കും അധ്യക്ഷ സ്ഥാനം. തുടര്‍ന്ന് ജ്യോതി സുരേന്ദ്രനും പ്രീതു ജഗതിയും ചെയർപേഴ്സനാവും. ആദ്യ ടേം ശശികുമാര്‍ വൈസ് ചെയര്‍മാനാകും.
തിരുവല്ല നഗരസഭയില്‍ കേരള കോണ്‍ഗ്രസിലെ എസ്. ലേഖ ചെയര്‍പേഴ്‌സൻ സ്ഥാനാര്‍ഥിയാകും. വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് കെ.വി. വര്‍ഗീസിനെയാണ് കോണ്‍ഗ്രസ് ആദ്യം നിര്‍ദേശിക്കുന്നത്. രണ്ടാം ടേമില്‍ സാറാമ്മ ഫ്രാന്‍സിസിനെ വൈസ് ചെയര്‍പേഴ്‌സനാക്കും. അധ്യക്ഷ സ്ഥാനത്ത് മുസ്ലിംലീഗ് പ്രതിനിധിക്ക് അവസാന ഒരുവര്‍ഷം അവസരം നല്‍കും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.