correted file of k rail കെ-റെയിൽ: രണ്ടുലക്ഷം കോടിക്ക് കേരളത്തെ പണയപ്പെടുത്തുന്ന പദ്ധതി -വി.ടി. ബൽറാം

മല്ലപ്പള്ളി: രണ്ടുലക്ഷം കോടിക്ക് കേരളത്തെ പണയപ്പെടുത്തുന്ന പദ്ധതിയാണ് കെ-റെയിലിന്‍റെ സിൽവർ ലൈനെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.ടി. ബൽറാം പറഞ്ഞു. കെ-റെയിൽ വേണ്ട, കേരളം വേണം എന്ന മുദ്രാവാക്യം ഉയർത്തി കാസർകോട്​ നിന്നാരംഭിച്ച സംസ്ഥാന സമരജാഥക്ക് ജില്ലയിലെ കുന്നന്താനത്ത് നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ല രക്ഷാധികാരി പി.എസ്. വിജയൻ അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി മുഖ്യപ്രഭാഷണം നടത്തി. ജാഥ ക്യാപ്റ്റൻ എം.പി. ബാബുരാജ്, വൈസ് ക്യാപ്റ്റൻ എസ്. രാജീവ്, കുഞ്ഞുകോശി പോൾ, ഡോ. സജി ചാക്കോ, എബി മേക്കരിങ്ങാട്ട്, സുരേഷ് ബാബു പാലാഴി, മാന്താനം ലാലൻ, കോശി പി. സക്കറിയ, ബെൻസി അലക്സ് എന്നിവർ സംസാരിച്ചു. കല്ലൂപ്പാറയിലും ജാഥക്ക്​ സ്വീകരണം നൽകി. --------- ഫോട്ടോ: കെ-റെയിൽ വിരുദ്ധ സമരജാഥക്ക് കുന്നന്താനത്ത് നൽകിയ സ്വീകരണം കെ.പി.സി.സി വൈസ് പ്രസിഡന്‍റ്​ വി.ടി. ബൽറാം ഉദ്‌ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.