Posted On
date_range Updated On
date_range പലിശരഹിത വായ്പ വാഗ്ദാനം ചെയ്ത് 18 ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ
മല്ലപ്പള്ളി: കേന്ദ്ര സർക്കാറിൽനിന്ന് പലിശരഹിത വായ്പയായി വൻതുക വാങ്ങിനൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കീഴ്വായ്പുർ ആനിക്കാട് സ്വദേശിയായ യുവാവിൽനിന്ന് രണ്ട് തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളെ കീഴ്വായ്പുർ പൊലീസ് അറസ്റ്റ് ചെയ്തു. 2025 ഒക്ടോബർ മാസം ഒന്നാം തീയതി കീഴ്വായ്പുർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ റാന്നി പഴവങ്ങാടി, കോട്ടയിൽ വീട്ടിൽ അജികുമാർ (അജി ബി. റാന്നി-38) ആണ് പിടിയിലായത്.
2024 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി രണ്ടുതവണയായാണ് ഇയാൾ യുവാവിനെ പറ്റിച്ച് 18 ലക്ഷം രൂപ കൈക്കലാക്കിയത്. വായ്പയോ നൽകിയ പണമോ തിരികെ ലഭിക്കാതായതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുമ്പ് കോൺഗ്രസ് എസിൽ പ്രവർത്തിച്ചിരുന്ന പ്രതിക്കെതിരെ സമാനമായ കേസുകൾ നേരത്തെയുമുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.