ച​ന്ദ്ര​ൻ ജ​യ​രാ​ജ്

അന്തർ സംസ്ഥാന മോഷണസംഘത്തിലെ സൂത്രധാരനെ പിടികൂടി

അടൂർ: അന്തർ സംസ്ഥാന കവർച്ചസംഘത്തിലെ മൂന്നാമനെ കമ്പത്തെ ഒളിത്താവളത്തിൽനിന്ന് പിടികൂടി. പിടിയിലായത് ഏനാത്ത് രണ്ട് മോഷണങ്ങൾക്കുശേഷം അടുത്ത കവർച്ചക്കായി പദ്ധതിയിട്ട തമിഴ്നാട് സംഘത്തിലെ സൂത്രധാരനാണ്. തമിഴ്നാട് കുള്ളപ്പഗൗണ്ടൻ പട്ടി സ്വദേശി ചന്ദ്രൻ ജയരാജിനെ (55)യാണ് കമ്പത്തെ ഒളിത്താവളത്തിൽനിന്ന് ഏനാത്ത് പൊലീസ് സാഹസികമായി പിടികൂടിയത്.

ഏനാത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ രണ്ടിടങ്ങളിലായി മോഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്ക് കടക്കുകയും തുടർന്ന് വീണ്ടും അടുത്ത മോഷണങ്ങൾക്കായി ഏനാത്ത് എത്തുകയും ചെയ്ത രണ്ട് തമിഴ്നാട് സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. തമിഴ്നാട് തേനി ജില്ലയിൽ മാതാകോവിൽ സ്ട്രീറ്റ് സ്ഥലത്ത് ജെറ്റ്‌ലി (30), തമിഴ്നാട് തേനി ജില്ലയിൽ കമ്പത്ത് രാജ (57) എന്നിവരെയാണ് പിടികൂടിയത്. ഈ സംഘത്തിലെ മൂന്നാമനാണ് ചന്ദ്രൻ ജയരാജ്. മേയ് 31ന് രാത്രി വയലാ ഏറത്തെ ഒരു വീടിന്റെ കതക് പൊളിച്ച് അകത്തുകയറി 15 ഗ്രാം സ്വർണവും 60,000 രൂപയും മോഷ്ടാക്കൾ കവർന്നിരുന്നു.

ഈ കേസിൽ അന്വേഷണം നടത്തി വരുന്നതിനിടയിലാണ് ജൂൺ ആറിന് രാത്രി ഏനാത്ത് നെടുമൺ അഴകത്ത് പടി എന്ന സ്ഥലത്തുള്ള ആൾതാമസമില്ലാത്ത വീട്ടിൽ മോഷണശ്രമം നടത്തുകയും ഇവിടുത്തെ ഥാർ ജീപ്പിന് കേടുപാടുകൾ വരുത്തുകയും ചെയ്തത്. ഓരോ മോഷണങ്ങൾക്കുശേഷവും തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രതികൾ അടുത്ത മോഷണത്തിനായി ഇതേ സ്ഥലത്തേക്ക് എത്തുന്നതായി മനസ്സിലാക്കിയ പൊലീസ് രണ്ടുപേരെ ഏനാത്ത് വെച്ച് വളഞ്ഞ് പിടികൂടുകയായിരുന്നു. തുടർന്ന് പ്രത്യേക സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിൽ സൂത്രധാരനെ കമ്പത്തുവെച്ച് പിടികൂടുകയായിരുന്നു. മൂന്നാം പ്രതിയെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    
News Summary - The mastermind of the robbery gang has been arrested.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.