Posted On
date_range Updated On
date_range 12 ലിറ്റർ വിദേശ മദ്യവുമായി പിടിയിൽ
തിരുവല്ല: ഡ്രൈ ഡേ ദിനത്തിൽ 12 ലിറ്റർ വിദേശ മദ്യവുമായി കോയിപ്രം സ്വദേശി എക്സൈസിന്റെ പിടിയിലായി. കോയിപ്രം തൃക്കണ്ണാപുരം പാറയിരിക്കുന്നതിൽ മേപ്പുറത്ത് വീട്ടിൽ എം.ആർ രാജീവ് (58) ആണ് പിടിയിലായത്. എക്സൈസ് തിരുവല്ല ഇൻസ്പെക്ടർ ജി. പ്രസന്നന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്ഡിലാണ് വീട്ടിലെ കിടപ്പുമുറിയിൽ സൂക്ഷിച്ച മദ്യവുമായി ഇയാൾ പിടിയിലായത്.
എക്സൈസ് പ്രിവന്റീവ് ഓഫിസർ ഗ്രേഡ് എം.കെ വേണുഗോപാൽ, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്, അൻസറുദ്ദീൻ, ആര്യ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.