നഗരസഭാ സ്റ്റേഡിയം കാടുകയറിയും ചെളി നിറഞ്ഞും കിടക്കുന്നു
അടൂർ: നഗരസഭാ സ്റ്റേഡിയം ഈ നഗരസഭ ഭരണ സമിതിയുടെ കാലത്തും നടപ്പായില്ല.സ്റ്റേഡിയനിർമാണം നഗരസഭ-സംസ്ഥാന ബജറ്റുകളിൽ ഉണ്ടായെങ്കിലും പ്രഖ്യാപനങ്ങളിൽ ഒതുങ്ങി.നഗരസഭ രൂപവത്കൃതമായിട്ട് 35 വർഷം കഴിഞ്ഞു. അന്നു മുതൽ എല്ലാ ബജറ്റിലും സ്റ്റേഡിയം നിർമിക്കുമെന്ന് പറയുന്നുണ്ടെങ്കിലും നടപ്പായില്ല. ആറാം വാർഡിൽ പുതുവാക്കൽ ഏലായിൽ 3.94 ഏക്കർ സ്ഥലം വാങ്ങി മണ്ണിട്ട് നികത്തിയതൊഴിച്ചാൽ ഒരു പ്രവർത്തനവും നടന്നില്ല.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയം നിർമിക്കുമെന്നായിരുന്നു ബജറ്റ് പ്രഖ്യാപനം. 200 മീറ്റർ സിന്തറ്റിക് ട്രാക്ക്, ഫുട്ബാൾ സ്റ്റേഡിയം, ക്രിക്കറ്റ് പിച്ച്, ഇൻഡോർ ബാസ്ക്കറ്റ് ബാൾ കോർട്ട്, 1260 പേർക്കിരിക്കാവുന്ന പവലിയൻ, ഡ്രസിങ് റൂം, ടോയ്ലറ്റ് എന്നിവ ഉൾപ്പട്ടതായിരുന്നു പദ്ധതി. സ്ഥലത്തിന്റെ കുറച്ചു ഭാഗം കാടു കയറി. ബാക്കി ഭാഗത്ത് വെള്ളക്കെട്ടുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.