Posted On
date_range Updated On
date_range പനിക്ക് ചികിത്സ തേടിയെത്തി; ബസ് സ്റ്റാൻഡിലെ കുഴിയിൽ വീണ് ആശുപത്രിയിൽ
റാന്നി: പനി ബാധിച്ച് ചികിത്സ തേടിയെത്തിയ വീട്ടമ്മ ബസ് സ്റ്റാൻഡിലെ കുഴിയിൽ അകപ്പെട്ട് കാലിന് പരിക്കുമായി ആശുപത്രിയിലായി. റാന്നി താലൂക്ക് ആശുപത്രിയിലേക്ക് പോയ സ്ത്രീക്കാണ് പെരുമ്പുഴ ബസ്സ്റ്റാൻഡിലെ കുഴിയിൽ കാൽ കുടുങ്ങി പരിക്കേറ്റത്.
കൊഴഞ്ചേരി -ഇടപ്പാവൂർ -ഇടമുറി റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസിൽ വന്ന ഇവർ സ്റ്റാൻഡിൽ ഇറങ്ങവെയാണ് സംഭവം. കാലിൽ പരിക്കേറ്റ ഇവർക്ക് നടക്കാൻ ബുദ്ധിമുട്ട് നേരിട്ടു. ഒടുവിൽ ഓട്ടോയിലാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇവിടെ കാലിന് ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.