Posted On
date_range Updated On
date_range മൂന്ന് ലിറ്റർ ചാരായവുമായി യുവാവ് പിടിയിൽ
തിരുവല്ല: മൂന്ന് ലിറ്റർ വാറ്റുചാരായവുമായി കുറ്റൂർ സ്വദേശി എക്സൈസിന്റെ പിടിയിലായി. കുറ്റൂർ വെൺപാല തോട്ടു ചിറയിൽ വീട്ടിൽ പി.ആർ. മുകേഷാണ് (39) പിടിയിലായത്. എക്സൈസ് ഇൻറലിജൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് തിരുവല്ല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ബിജു വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്.
പ്രിവന്റിവ് ഓഫിസർമാരായ പി. രതീഷ്, പി.കെ. സുരേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ആർ. അരുൺ കൃഷ്ണൻ, വി. ശിഖിൽ, ഷാദിലി ബഷീർ, ആർ. രാജിമോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.