542പേര്‍ക്ക് കോവിഡ്, 531പേര്‍ രോഗമുക്തരായി രോഗം ബാധിച്ച നാല്​ ​േപർ മരിച്ചു leed pege2

പത്തനംതിട്ട: ജില്ലയില്‍ വെള്ളിയാഴ്​ച 542പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 531പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച നാലു​േപർ മരിച്ചു. 72 വയസ്സുള്ള പ്രമാടം സ്വദേശി, 67 വയസ്സുള്ള പ്രമാടം സ്വദേശിനി, 75 വയസ്സുള്ള കലഞ്ഞൂര്‍ സ്വദേശിനി , 82 വയസ്സുള്ള കോയിപ്രം സ്വദേശി എന്നിവരാണ്​ മരിച്ചത്​. രോഗം സ്ഥിരീകരിച്ചവരില്‍ 12പേര്‍ വിദേശത്തുനിന്ന് വന്നവരും ഒമ്പതുപേര്‍ മറ്റ്​ സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 521പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 26പേരുണ്ട്. പത്തനംതിട്ട 48, തിരുവല്ല, പന്തളം 23, അടൂര്‍ എട്ട്​ എന്നിങ്ങനെയാണ്​ നഗരപരിധികളിൽ രോഗബാധിതരുടെ എണ്ണം. കോന്നി 28, പ്രമാടം, ചെന്നീര്‍ക്കര 22, ഓമല്ലൂര്‍, കുന്നന്താനം 21, ഏനാദിമംഗലം 15, നാരങ്ങാനം , പള്ളിക്കല്‍, ഇലന്തൂര്‍ 14, കോഴഞ്ചേരി, മലയാലപ്പുഴ, അരുവാപുലം 13, വടശ്ശേരിക്കര, കോയിപ്രം 12, കൊടുമണ്‍, അയിരൂര്‍ 11, വള്ളിക്കോട്, ഇരവിപേരൂര്‍ 10, റാന്നി പഴവങ്ങാടി, ആനിക്കാട് 9, ഏഴംകുളം, എഴുമറ്റൂര്‍, കലഞ്ഞൂര്‍, കൊറ്റനാട്, മല്ലപ്പള്ളി, ഏറത്ത് എട്ട്​, കടപ്ര, ആറന്മുള ഏഴ്​, കോട്ടാങ്ങല്‍, മല്ലപ്പുഴശ്ശേരി, പന്തളം-തെക്കേക്കര, പെരിങ്ങര, കടമ്പനാട് ആറ്​, തുമ്പമണ്‍, നാറാണമ്മൂഴി, കുറ്റൂര്‍ അഞ്ച്​, കവിയൂര്‍, എഴുമറ്റൂർ, റാന്നി പെരുനാട്, തണ്ണിത്തോട്, കല്ലൂപ്പാറ നാല്​, കുളനട, മെഴുവേലി, തോട്ടപ്പുഴശ്ശേരി, സീതത്തോട്, ചെറുകോല്‍ മൂന്ന്​ മൈലപ്ര, റാന്നി, ചിറ്റാര്‍ രണ്ട്​, പുറമറ്റം, റാന്നി അങ്ങാടി, വെച്ചൂച്ചിറ, നെടുമ്പ്രം, നിരണം ഒന്ന്​ എന്നിങ്ങനെയാണ്​ ഗ്രാമപഞ്ചായത്തുകളിൽ പുതിയ രോഗികൾ. ജില്ലയില്‍ ഇതുവരെ 50538 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. രോഗമുക്തരായവരുടെ എണ്ണം 44095 ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.