ജില്ലയിലെ സർപ്പ വളന്റിയർമാർക്ക് സ്നേക്ക് റെസ്ക്യൂ
കിറ്റുകൾ അസി. ഫോറസ്റ്റ്
കൺസർവേറ്റർ ബി. രാഹുൽ വിതരണം ചെയ്യുന്നു
പത്തനംതിട്ട: പാമ്പുകളെ ശാസ്ത്രീയവും സുരക്ഷിതവുമായ രീതിയിൽ പിടികൂടുകയും ജില്ലയിൽ പാമ്പ് രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നതിനായി ജില്ലയിലെ സർപ്പ വളന്റിയർമാർക്ക് സ്നേക്ക് റെസ്ക്യൂ കിറ്റുകൾ വിതരണം ചെയ്തു. ജില്ല സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അസി. ഫോറസ്റ്റ് കൺസർവേറ്റർ ബി. രാഹുൽ കിറ്റ് വിതരണം നിർവഹിച്ചു. സർപ്പ ജില്ല നോഡൽ ഓഫിസറും സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫിസറുമായ മുഹമ്മദ് സ്വബീർ ജെ, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫിസർ മനോജ്, എസ്.എഫ്.ഒമാരായ സനോജ്, പ്രമോദ് എസ്.സി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.