480 പേര്‍ക്ക് കോവിഡ്; മൂന്ന്​ മരണം

257 പേര്‍ രോഗമുക്തരായി പത്തനംതിട്ട: ജില്ലയില്‍ ശനിയാഴ്​ച 480 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 257 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച മൂന്നുപേർ മരിച്ചു. 68 വയസ്സുള്ള കുളനട സ്വദേശി, 82 വയസ്സുള്ള മെഴുവേലി സ്വദേശി 34 വയസ്സുള്ള നിരണം സ്വദേശി എന്നിവരാണ്​ മരിച്ചത്​. ശനിയാഴ്​ച രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശത്തുനിന്ന് വന്നവരും ഏഴുപേര്‍ മറ്റ്​ സംസ്ഥാനങ്ങളില്‍നിന്ന്​ വന്നവരും 468 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്കപശ്ചാത്തലം വ്യക്തമല്ലാത്ത 29 പേരുണ്ട്. പത്തനംതിട്ട നഗരസഭയിൽ ശനിയാഴ്​ചയും രോഗബാധിതർ കൂടുതലാണ്​. 34 പേർക്കാണ്​ രോഗം സ്ഥിരീകരിച്ചത്​്​. മൈലാടുംപാറ, കുമ്പഴ, അഴൂര്‍, വലഞ്ചുഴി, പേട്ട, ചുരുളിക്കോട്, പത്തനംതിട്ട, താഴെവെട്ടിപ്രം, മുണ്ടുകോട്ടക്കല്‍ എന്നിവിടങ്ങളിൽനിന്നാണ്​ രോഗബാധ റിപ്പോർട്ട്​ ചെയ്​തിരിക്കുന്നത്​. പന്തളത്ത്​ 16 ഉം അടൂരിൽ 14 ഉം തിരുവല്ലയിൽ ആറും രോഗബാധിതരാണ്​ ഉള്ളത്​. മല്ലപ്പള്ളി, ഏനാദിമംഗലം 21, കോന്നി, ഇരവിപേരൂര്‍ 17, വടശ്ശേരിക്കര, ചെന്നീര്‍ക്കര 16, കോയിപ്രം, ഏറത്ത് 14, ഓമല്ലൂര്‍, റാന്നി അങ്ങാടി 13, പ്രമാടം, പള്ളിക്കല്‍ 12, കുളനട, അയിരൂര്‍ 11, കടമ്പനാട്, നാറാണംമൂഴി, വള്ളിക്കോട്, ഏഴംകുളം 10, പന്തളം-തെക്കേക്കര, റാന്നി പഴവങ്ങാടി, നാരങ്ങാനം ഒമ്പത്​, റാന്നി, അരുവാപ്പുലം എട്ട്​, ഇലന്തൂര്‍, കൊടുമണ്‍, തണ്ണിത്തോട്, ആറന്മുള ഏഴ്​, മൈലപ്ര, തോട്ടപ്പുഴശ്ശേരി, എഴുമറ്റൂര്‍ ആറ്​, കുന്നന്താനം, പെരിങ്ങര, പുറമറ്റം, കലഞ്ഞൂര്‍ അഞ്ച്​,റാന്നി പെരുനാട്, കുറ്റൂര്‍, കോഴഞ്ചേരി നാല്​, ചിറ്റാര്‍, കോട്ടാങ്ങല്‍, മല്ലപ്പുഴശ്ശേരി, ആനിക്കാട് മൂന്ന്​, മലയാലപ്പുഴ, കടപ്ര, സീതത്തോട്, മെഴുവേലി, തുമ്പമണ്‍, കടമ്പനാട്​ രണ്ട്​, കൊറ്റനാട്, കല്ലൂപ്പാറ, നെടുമ്പ്രം, നിരണം, ചെറുകോല്‍ ഒന്ന്​ എന്നിങ്ങനെയാണ്​ ഗ്രാമപഞ്ചായത്തുകളിൽ രോഗബാധിതർ. ജില്ലയില്‍ ഇതുവരെ 51,018 പേര്‍ക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. രോഗമുക്തരായവരുടെ എണ്ണം 44,352 ആണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.