പത്തനംതിട്ട: ജില്ലയില്‍ ഞായറാഴ്ച 299 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 461 പേര്‍ രോഗമുക്തരായി. രോഗം ബാധിച്ച ഒരാൾ മരിച്ചു. 82 വയസ്സുള്ള റാന്നി-അങ്ങാടി സ്വദേശിനിയാണ് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 8.8 ശതമാനമായി കാര്യമായ മാറ്റം ഇല്ലാതെ തുടരുകയാണ്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ വിദേശത്തുനിന്ന് വന്നവരാണ്. പത്തനംതിട്ട 12, അടൂര്‍, പന്തളം 10, തിരുവല്ല ഒമ്പത് എന്നിങ്ങനെയാണ് നഗരസഭ പരിധികളിൽ രോഗികൾ. ചെന്നീര്‍ക്കര 20, നെടുമ്പ്രം 15, മല്ലപ്പുഴശ്ശേരി 13, കൊടുമണ്‍, ആറന്മുള 12, വടശ്ശേരിക്കര, കുന്നന്താനം 10, റാന്നി-പഴവങ്ങാടി, റാന്നി, കോന്നി ഒമ്പത്, പന്തളം-തെക്കേക്കര എട്ട്, അരുവാപ്പുലം, കുറ്റൂര്‍, മല്ലപ്പള്ളി, പെരിങ്ങര, അയിരൂര്‍ ഏഴ്, കലഞ്ഞൂര്‍ ആറ്, ചിറ്റാര്‍, കവിയൂര്‍, കൊറ്റനാട്, കുളനട, പുറമറ്റം അഞ്ച് എന്നിങ്ങനെ ഗ്രാമപഞ്ചായത്തുകളിലും രോഗബാധിതർ ഉണ്ട്. ആര്‍.ടി.എ യോഗം 27ന് പത്തനംതിട്ട: ജില്ലയിലെ റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍.ടി.എ) യോഗം ഈ മാസം 27ന് രാവിലെ 11ന് സൂം മീറ്റിങ് വഴി ഓണ്‍ലൈനായി ചേരും. നിലവിെല അപേക്ഷകള്‍ കൂടാതെ ഈ മാസം ഒമ്പതുവരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ പരിഗണിക്കൂ. സാധാരണ ഈ മാസം മീറ്റിങ്ങുകളില്‍ രേഖാമൂലം, നേരില്‍ സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളോ വിയോജിപ്പുകളോ നല്‍കാന്‍ സാധ്യമല്ലാത്ത സാഹചര്യത്തില്‍, ഇത് 21, 22, 23 തീയതികളില്‍ പത്തനംതിട്ട ഈ മാസം മുമ്പാകെ നേരില്‍ സമര്‍പ്പിക്കാം. യോഗ അജന്‍ഡ 17ന് പത്തനംതിട്ട ഈ മാസം ഓഫിസില്‍ പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.