പത്തനംതിട്ട: കുമ്പഴ-വെട്ടൂർ-കോന്നി റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. കഴിഞ്ഞ രാത്രിയിൽ കോന്നി ഭാഗത്തുനിന്ന് പത്തനംതിട്ട ഭാഗത്തേക്ക് പോയ കാർ ജങ്ഷനിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചുതകർത്തു. റോഡരികിലെ മരത്തിലിടിച്ചാണ് കാർ നിന്നത്. നാലുഭാഗത്തേക്കും കടന്നുപോകുന്ന വൈദ്യുതി ലൈനുകളും ടി.വി കേബിളുകളും ഇടിയുടെ ആഘാതത്തിൽ തകർന്നു. രാത്രി ഏറെ പണിപ്പെട്ടാണ് വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാനും കേബിൾ കണക്ഷനുകൾ പൂർവസ്ഥിതിയിലാക്കാനും സാധിച്ചത്. ഉന്നത നിലവാരത്തിൽ റോഡ് പുനഃസ്ഥാപിക്കുകയും മെഡിക്കൽ കോളജ് റോഡായി മാറുകയും ചെയ്തതോടെ ആഴ്ചയിൽ മൂന്നുനാല് അപകടങ്ങളാണ് ഈ റോഡിൽ ഉണ്ടാകുന്നത്. അമിതവേഗമാണ് മിക്ക അപകടങ്ങൾക്കും കാരണം. കോന്നിയിൽനിന്ന് പത്തനംതിട്ടയിലേക്കും പത്തനംതിട്ടയിൽനിന്ന് മെഡിക്കൽ കോളജിലേക്കും എളുപ്പമാർഗം എന്നുള്ളതും ഗതാഗതക്കുരുക്ക് കുറവുള്ള റോഡ് എന്ന രീതിയിലും പലപ്പോഴും ആളുകൾ ഈ വഴിയാണ് തെരഞ്ഞെടുക്കാറുള്ളത്. കൂടാതെ, വെട്ടൂർ-വടക്കുപുറം-കാഞ്ഞിരപ്പാറ റോഡിലും വെട്ടൂർ-കുമ്പഴ റോഡിലും ടിപ്പറുകളുടെ പാച്ചിൽ പലപ്പോഴും അപകടാവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിക്കാറുണ്ട്. രണ്ടാഴ്ച മുമ്പാണ് ജങ്ഷന് സമീപം അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടത്. ഈ മേഖലയിൽ വാഹനങ്ങളുടെ അമിതവേഗം നിയന്ത്രിക്കാനും വെട്ടൂർ-വടക്കുപുറം റോഡിലും വെട്ടൂർ റോഡിലും ടിപ്പറുകൾ നിയന്ത്രിക്കാനും അധികൃതർ നടപടി സ്വീകരിക്കണമെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് വെട്ടൂർ ജ്യോതി പ്രസാദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.