റാന്നി: റാന്നിയുടെ വികസനത്തിന് നാഴികക്കല്ലായി തീരുന്ന ചെറുകോൽപ്പുഴ-റാന്നി റോഡിന് 54.61 കോടിയും റാന്നി താലൂക്ക് ആശുപത്രി കെട്ടിടത്തിന് 15.60 കോടി രൂപയും അനുവദിച്ചതായി പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻെറ അധ്യക്ഷതയിൽ ചേർന്ന 43മത് കിഫ്ബി യോഗത്തിലാണ് രണ്ട് പദ്ധതികൾക്ക് അനുമതി ലഭിച്ചത്. ചെറുകോൽപ്പുഴ-മണിയാർ റോഡിൻെറ ആദ്യ റീച്ചിൽ ഉൾപ്പെടുത്തിയാണ് ചെറുകോൽപ്പുഴ - റാന്നി റോഡിന് അനുമതി ലഭിച്ചത്. ശബരിമല തീർഥാടകർക്ക് ഉൾപ്പെടെ പ്രയോജനം ചെയ്യുന്ന റോഡിൻെറ പുനരുദ്ധാരണം ദീർഘകാലമായി ഉന്നയിക്കപ്പെടുന്ന ജനകീയ ആവശ്യമാണ്. എം.എൽ.എ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ, കിഫ്ബി ചെയർമാൻ എന്നിവർക്ക് നിവേദനം നൽകുകയും തുടർച്ചയായി ഇടപെടുകയും ചെയ്തിരുന്നു. തുടർന്നാണ് തുക അനുവദിച്ച് റോഡ് പുനരുദ്ധാരണത്തിന് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.