റാന്നി: കാതിലെ സുഷിരം അടപ്പിക്കാൻ നടത്തിയ ചികിത്സയെ തുടർന്ന് കാതു പഴുത്തതിന് ബ്യൂട്ടിപാർലർ ഉടമ 52,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കോടതി വിധി. ഓമല്ലൂർ മേലേക്കാട്ട് െഷെലശ്രീ പത്തനംതിട്ട കൺസ്യൂമർ കോടതിയിൽ നൽകിയ ഹരജിയിലാണ് വിധി. 2016ലാണ് കേസിന് ആസ്പദമായ സംഭവം. പത്തനംതിട്ടയിലെ ഓർക്കിഡ് ബ്യൂട്ടിപാർലറിൽ കാതിലെ സുഷിരം അടപ്പിക്കുന്നതിനുവേണ്ടി ഷൈലശ്രീ സമീപിച്ചു. ചികിത്സയിൽ കാതിന് അലർജി ഉണ്ടാകുകയും കമ്മലിടുന്നഭാഗം മുറിച്ചുമാറ്റേണ്ടിവരുകയും ചെയ്തു. ഈ സ്ഥാപത്തിൽതന്നെ നാലുതവണ ചികിത്സതേടിയപ്പോഴും അമിത രാസവസ്തുക്കൾ ചേർന്ന മരുന്ന് ഉപയോഗിച്ചതിനാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടായി. തുടർന്ന് ആറുമാസത്തോളം വിവിധ ആശുപത്രികളിൽ ചികിത്സ നടത്തി. ഗുരുതര സേവന വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയതിൻെറ അടിസ്ഥാനത്തിൽ നഷ്ടപരിഹാരമായി 50,000 രൂപയും കോടതി ചെലവിലേക്കായി 2000 രൂപയും നൽകാൻ വിധിക്കുകയായിരുന്നു. ഉപഭോക്തൃ തർക്കപരിഹാര ഫോറം പ്രസിഡൻറ് ജോർജ് ബേബി, മെംബർമാരായ എൻ. ഷാജിത ബീവി, നിഷാദ് തങ്കപ്പൻ എന്നിവരാണ് വിധി പ്രസ്താവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.