ptl th 3 പത്തനംതിട്ട: കാതോലിക്കറ്റ് കോളജ് യൂനിവേഴ്സിറ്റി ടീച്ചേഴ്സ്, ഓർത്തഡോക്സ് ക്രിസ്ത്യൻ അസാസിയേഷൻ 2021-22 കാലയളവിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്ക് അവാർഡ് നൽകും. 30ന് രാവിലെ 9.30ന് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ അവാർഡുകൾ വിതരണം ചെയ്യും. കോളജ് റെസിഡന്‍റ് മാനേജർ കുര്യാക്കോസ് മാർ ക്ലീമീസ്, ഡോ. തോമസ് മാർ അത്തനാസിയോസ് എന്നിവർ പങ്കെടുക്കും. മാധ്യമരംഗത്തെ മികവിനുള്ള ബസേലിയസ് ഗീവർഗീസ് ദ്വിതീയൻ അവാർഡ് ഏഷ്യാനെറ്റ് റിപ്പോർട്ടർ ജോഷി കുര്യനാണ്. മികച്ച ശാസ്ത്രജ്ഞനുള്ള പുത്തൻകാവ് മാർ പീലക്സിനോസ് അവാർഡ് ഡോ. സാബു തോമസ് (പ്രിൻസിപ്പൽ, ഇൻവെസ്റ്റിഗേറ്റർ ആർ.ജി.സി.ബി, തിരുവനന്തപുരം), അധ്യാപന രംഗത്തെ മികവിന് ഡാനിയേൽ മാർ പീലക്സിനോസ് മെമ്മോറിയൽ പുരസ്കാരം ഡോ. താരാ കെ. സൈമൺ (പ്രിൻസിപ്പൽ, യു.സി കോളജ്, ആലുവ) എന്നിവർക്കുമാണ്. വാർത്തസമ്മേളനത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. പീലിപ്പോസ് ഉമ്മൻ, ബർസാർ സുനിൽ ജേക്കബ്, കൺവീനർ ഡോ. ഷാലു ആൻ തോമസ്, ഡോ. സൈന അന്ന വർഗീസ് എന്നിവർ പങ്കെടുത്തു. കെ-റെയിലിനെതിരെ കുന്നന്താനത്ത് പദയാത്ര പത്തനംതിട്ട: കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നതും കേരളത്തെ വിനാശത്തിലേക്ക് നയിക്കുന്നതുമാണ് സിൽവർ ലൈനെന്ന് ബി.ജെ.പി ദക്ഷിണ മേഖല പ്രസിഡന്‍റ് കെ. സോമൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശനിയാഴ്ച കുന്നന്താനത്ത് ജില്ല പ്രസിഡന്‍റ് വി.എ. സൂരജിന്‍റെ നേതൃത്വത്തിൽ പദയാത്ര നടത്തും. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം മല്ലപ്പള്ളിയിൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി പ്രദീപ് അയിരൂർ, കർഷക മോർച്ച ജില്ല പ്രസിഡന്‍റ് ശ്യാം തട്ടയിൽ, ബി.ജെ.പി ജില്ല വൈസ് പ്രസിഡന്‍റ് കെ. ബിനുമോൻ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.