പുളിക്കീഴ് ബ്ലോക്കിൽ നെൽകൃഷി വികസനത്തിന് 2.50 കോടി

തിരുവല്ല: നിരവധി നൂതന പദ്ധതികളുമായി പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിൽ വാർഷിക ബജറ്റ് അവതരിപ്പിച്ചു. 28.32 കോടി വരവും 28.14 കോടി ചെലവും 18.10 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് ബിനിൽ കുമാർ അവതരിപ്പിച്ചത്. പ്രസിഡന്റ് ചന്ദ്രലേഖ അധ്യക്ഷത വഹിച്ചു. കരിമ്പ് കൃഷിയുടെ ഉന്നമനത്തിന്​ 18 ലക്ഷം, അഞ്ച്​ ഗ്രാമപഞ്ചായത്തുകളിലും നെൽകൃഷി വികസന പദ്ധതികൾക്ക് 2.50 കോടി, കുടുംബശ്രീ വനിതകൾക്ക് ആടുവളർത്തൽ പദ്ധതിക്ക്​ അഞ്ചുലക്ഷം, അഞ്ച് പഞ്ചായത്തുകളിലും ഡെയറി ഫാം സ്ഥാപിക്കുന്നതിന് അഞ്ചുലക്ഷം, പ്രളയത്തെ അതിജീവിക്കുന്ന എലിവേറ്റഡ് ക്യാറ്റിൽ ഷെഡുകളുടെ നിർമാണത്തിന് 25 ലക്ഷം, എല്ലാ ഗവൺമെന്റ്, എയ്ഡഡ് സ്‌കൂളുകളിലും ഇൻസിനറേറ്ററുകൾ സ്ഥാപിക്കുന്നതിന് നാല്​ ലക്ഷം, ശുദ്ധജലം ലഭ്യമാക്കുന്നതിന്​ ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ വാട്ടർ എ.ടി.എം സ്ഥാപിക്കുന്നതിന് 5.5 ലക്ഷം തുടങ്ങിയവയാണ് പ്രധാന പദ്ധതികൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.