പത്തനംതിട്ട: മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹനീയം അദാലത് 23ന് രാവിലെ 10ന് പത്തനംതിട്ട പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. മന്ത്രി വീണ ജോര്‍ജ് പങ്കെടുക്കും. പരിഹരിക്കപ്പെടാത്ത അപേക്ഷകള്‍ തീര്‍പ്പാക്കുകയാണ് പ്രധാന ലക്ഷ്യം. പരാതികള്‍ ഈ മാസം 21നുമുമ്പ് അതത് ആർ.ടി ഓഫിസുകളില്‍ എത്തിക്കണം. അദാലത് ദിവസം ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ മന്ത്രി നേരിട്ട് സ്വീകരിക്കുമെന്ന് ആർ.ടി.ഒ എ.കെ. ദിലു അറിയിച്ചു. ഈസ്റ്റർ സംഗമം തിരുവല്ല: ഹാബേൽ ഫൗണ്ടേഷൻ, പ്രതീക്ഷ ബഡ്സ് സ്കൂൾ, പരിയാരം വൈ.എം.സി.എ എന്നിവയുടെ ആഭിമുഖ്യത്തിൽ ഈസ്റ്റർ സംഗമം നടത്തി. മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ഹാബേൽ ഫൗണ്ടേഷൻ ചെയർമാൻ ഡോ. സാമുവൽ നെല്ലിക്കാട് അധ്യക്ഷത വഹിച്ചു. മാർത്തോമ സഭ വികാരി ജനറൽ പി. ജോർജ് സക്കറിയ ഈസ്റ്റർ സന്ദേശം നൽകി. കെ.വി ചെറിയാൻ, ജോണി ആൻഡ്രൂസ്, അലക്സാണ്ടർ ഞെട്ടി ചാമക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സിന്ധു സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ സാം പട്ടേരിൽ, എബി മേക്കരിങ്ങാട്ട്, പ്രകാശ് വടക്കേമുറി, റോയി വർഗീസ് ഇലവുങ്കൽ, തോമസ് മാത്യു, എബ്രഹാം ജോർജ്, ബാബു മോഹൻ, വർഗീസ് മാമൂട്ടിൽ, ബിജു നൈനാൻ, ആശ മറിയം മാത്യു, സജി കുര്യൻ എന്നിവർ സംസാരിച്ചു. യോഗം പത്തനംതിട്ട: സുരക്ഷിത ഭക്ഷ്യ ഉൽപാദനത്തിന് എല്ലാ കുടുംബങ്ങളെയും സജ്ജമാക്കുന്ന പദ്ധതിയായ ഞങ്ങളും കൃഷിയിലേക്ക് നടപ്പാക്കുന്നതിന് മലയാലപ്പുഴ കൃഷി ഭവനില്‍ 19 ന് രാവിലെ 10.30 ന് പാമ്പേറ്റുമല സാംസ്കാരിക നിലയത്തില്‍ യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.