റാന്നി: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നടത്തുന്ന തെക്കന്‍ മേഖല ജാഥക്ക് ഇട്ടിയപ്പാറയില്‍ 21ന് വൈകീട്ട് 4.30 ന് സ്വീകരണം നല്‍കും. സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗം ബിനോയ് വിശ്വം എം.പി നയിക്കുന്ന ''നവകേരള സൃഷ്ടിക്കായി വീണ്ടും എല്‍.ഡി.എഫ്'' എന്ന മുദ്രാവാക്യവുമായുള്ള വികസന മുന്നേറ്റ ജാഥയാണ് വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം 21ന് റാന്നിയിലെത്തുന്നത്. ജാഥയുടെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങളാണ് മണ്ഡലത്തില്‍ നടത്തുന്നത്. ആദ്യപടിയായി എല്‍.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റികള്‍ പൂര്‍ത്തിയായി. ബൂത്ത് കൺവെന്‍ഷനുകള്‍ നടന്നു വരുന്നു. 18,19 തീയതികളില്‍ പ്രവര്‍ത്തകര്‍ ലഘുലേഖകളുമായി ഭവന സന്ദര്‍ശനങ്ങള്‍ നടത്തുമെന്നും സംഘാടക സമിതി ചെയര്‍മാന്‍ രാജു എബ്രഹാം എം.എല്‍.എയും കണ്‍വീനര്‍ എം.വി വിദ്യാധരനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.