യുവ-2021: യുവജനങ്ങളുടെ കൂട്ടയോട്ടം ഇന്ന്

പത്തനംതിട്ട: യുവ-2021 പദ്ധതിക്ക് തുടക്കംകുറിച്ച്​ കോന്നിയിലെ യുവജനങ്ങള്‍ വെള്ളിയാഴ്​ച കൂട്ടയോട്ടത്തില്‍ പങ്കെടുക്കും. യുവജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തെയും വര്‍ഗീയ ചിന്തകളെയും ഇല്ലാതാക്കി 'കായികമാണ് ലഹരി' സന്ദേശമുയര്‍ത്തി ജീവിതവിജയം കൈവരിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചതാണ് യുവ-2021 പദ്ധതി. വെള്ളിയാഴ്​ച വൈകീട്ട് മൂന്നിന് എലിയറയ്ക്കലില്‍നിന്ന്​ കോന്നി ആനക്കൂട് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് നാലിന് യുവ-2021​ൻെറ ഉദ്ഘാടനം കെ.യു. ജനീഷ്‌കുമാര്‍ എം.എൽ.എ നിര്‍വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.