പത്തനംതിട്ട: വലഞ്ചുഴി ടൂറിസം പദ്ധതി 20കോടി ചെലവില്‍ മൂന്നുഘട്ടമായി പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പത്തനംതിട്ട ഗവ. ഗെസ്റ്റ് ഹൗസില്‍ വലഞ്ചുഴി ടൂറിസം വികസനം സംബന്ധിച്ച യോഗത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ആദ്യ രണ്ടു ഘട്ടങ്ങള്‍ക്ക് 13 കോടി ചെലവാകും. മൂന്നാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ 20 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മൂന്നു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും. വിശദ പദ്ധതി രേഖ തയാറായിക്കഴിഞ്ഞു. ജില്ലയിലെ ടൂറിസവുമായി ബന്ധപ്പെട്ട വികസനം മുന്നില്‍ കണ്ടുകൊണ്ടാണ് പദ്ധതി നടപ്പാക്കുന്നത്. പൂര്‍ണമായും പ്രകൃതിയെ സംരക്ഷിച്ചു കൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. സമയബന്ധിതമായി പ്രവര്‍ത്തി പൂര്‍ത്തിയാകുന്നതോടെ പ്രദേശവാസികളായ അനവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാകും. പ്രാദേശികമായ സാമ്പത്തിക മുന്നേറ്റത്തിനും അനുബന്ധ വളര്‍ച്ചക്കും ഇവയിലൂടെ സാധിക്കും. പൂര്‍ണമായും പ്രഫഷണലായാണ് പദ്ധതി പൂര്‍ത്തീകരിക്കുക. ജില്ലയിലുള്ള ആള്‍ക്കാരെയും ജില്ലക്ക് പുറത്തുള്ളവരെയും ഒരേപോലെ ആകര്‍ഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാക്കി വലഞ്ചുഴിയെ മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. എ.ഡി.എം അലക്‌സ് പി.തോമസ്, അസി. കലക്ടര്‍ സന്ദീപ് കുമാര്‍, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പി.ഐ. സുബൈര്‍ കുട്ടി, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാന്‍ഡ തുടങ്ങിയവര്‍ പങ്കെടുത്തു. .................... കൊയ്ത്തുത്സവം കോഴഞ്ചേരി: ളാക പാടശേഖരസമിതിയുടെ കൊയ്ത്തുത്സവം ഈ മാസം പത്തിന് രാവിലെ 8.30ന് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ഇടയാറന്മുള എ.എം.എച്ച്.എസ്.എസ്, കിടങ്ങന്നൂര്‍ എസ്.ജി.വി ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ നാഷനല്‍ സര്‍വിസ് സ്‌കീമിലെ പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് കൊയ്ത്ത് പരിശീലനം നല്‍കും. പാടശേഖര സമിതി പ്രസിഡന്‍റ് സുനില്‍ ജി.നെടുമ്പുറത്ത് അധ്യക്ഷതവഹിക്കും. ................... ഭക്ഷ്യധാന്യ കിറ്റ് നൽകി പത്തനംതിട്ട: കേരള ജനവേദി സംസ്ഥാന പ്രസിഡന്‍റ് റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർധന കുടുംബങ്ങൾക്ക് നൽകുന്ന ഭക്ഷ്യധാന്യ കിറ്റുകളുടെയും പഠനോപകരണങ്ങളുടെയും പത്താംഘട്ട വിതരണം നടന്നു. റഷീദ് ആനപ്പാറ വിതരണം ഉദ്ഘാടനം ചെയ്തു. ശ്യാമള അധ്യക്ഷതവഹിച്ചു. തങ്ക ഗോപാലൻ, സുനിൽ, ശശി, പൊന്നമ്മ, സരസ്വതി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.