റിങ്​ റോഡ് പാക്കേജ്​ പ്രതികരണം 2

ഗതാഗതം പൂർണമായും നിരോധിക്കരുത്​ അബാൻ മേൽപാലം പണി പൂർത്തിയാകാൻ കുറഞ്ഞത് രണ്ടുവർഷമെങ്കിലും എടുക്കും. റിങ്​ റോഡിലെ ഗതാഗതം പൂർണമായും നിരോധിക്കാൻ പാടില്ല. റിങ്​ റോഡ് അടച്ചാൽ ആരും ബസ് സ്റ്റാൻഡ്​ ഭാഗത്തേക്ക് എത്തില്ല. സ്വന്തം വാഹനങ്ങളിൽ വരുന്നവരും ഇവിടേക്ക് വരില്ല. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും പ്രതിസന്ധി ഉണ്ടാക്കാതെ ഒരുവശം മാത്രം അടച്ച് ഗതാഗതം നിയന്ത്രിക്കണം. വ്യാപാരികൾ വലിയ പ്രതിസന്ധിയിൽ കഴിയുന്ന കാലത്ത് അവരെ സംരക്ഷിക്കുന്ന തരത്തിൽ നടപടി ഉണ്ടാകണം. :.. photo.. അബ്ദുൽ ഷുക്കൂർ, സി.പി.ഐ പത്തനംതിട്ട മണ്ഡലം സെകട്ടറി, താലൂക്ക് വികസന സമിതി അംഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.