സ്​കൂൾ കെട്ടിടങ്ങളുടെ ഉദ്​ഘാടനം 18ന്

റാന്നി: വെച്ചൂച്ചിറ കോളനി ഗവ ഹയർസെക്കൻഡറി സ്കൂളി​ൻെറയും അയിരൂർ ഗവ.എൽ.പി സ്കൂളി​ൻെറയും അയിരൂർ ഗവ.എൽ.പി സ്കൂളി​ൻെറയും പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം 18 ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുമെന്ന് രാജു എബ്രഹാം എം.എൽ.എ അറിയിച്ചു. ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന അയിരൂർ ഗവ എൽ.പി സ്കൂൾ കെട്ടിടത്തി​ൻെറ നിർമാണോദ്ഘാടനം ഈ അവസരത്തിൽ നടക്കും. രണ്ടിടങ്ങളിലും നടക്കുന്ന യോഗങ്ങളിൽ രാജു എബ്രഹാം എം.എൽ.എ ശിലാഫലകം അനാച്ഛാദനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രനാഥ് അധ്യക്ഷനാകും. കിഫ്ബി വഴി അഞ്ചുകോടി രൂപ ആണ് കെട്ടിട നിർമാണത്തിനായി നൽകിയത്. 50 ലക്ഷം രൂപ എം.എൽ.എ ഫണ്ടിൽനിന്നും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.