പത്തനംതിട്ട: വണ്‍വേ തെറ്റിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ പത്തനംതിട്ട നഗരത്തില്‍ മോട്ടോർ വാഹന വകുപ്പ് അധികൃതർ പരിശോധന നടത്തി. കാമറ ഉപയോഗിച്ചു മഫ്തിയിലും അല്ലാതെയുമായി നടത്തിയ പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 17 വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു. കാമറ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ നിരവധി നിയമലംഘനങ്ങള്‍ക്കെതിരെ ഇ-ചെലാന്‍ തയാറാക്കി നല്‍കും. പത്തനംതിട്ട നഗരത്തില്‍ വണ്‍വേ തെറ്റിച്ച് വാഹനങ്ങള്‍ ഓടുന്നെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു പരിശോധന. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത്, തീവ്രതയേറിയ ലൈറ്റുകള്‍, ലൈറ്റുകളുടെ നിയമവിരുദ്ധ ഉപയോഗം എന്നിവക്കെതിരെ രാത്രികാല വാഹന പരിശോധന 13വരെ ഓപറേഷന്‍ ഫോക്കസ് എന്നപേരില്‍ നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി ജില്ലയിലും രാത്രികാല പരിശോധന നടത്തിവരുകയാണെന്ന് ആർ.ടി.ഒ പറഞ്ഞു. തുടര്‍ച്ചയായി വണ്‍വേ തെറ്റിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള ശിക്ഷാനടപടി സ്വീകരിക്കും. ആർ.ടി.ഒ എ.കെ. ദിലു, എം.വി.ഐ യു. സുനില്‍കുമാര്‍, എ.എം.വി.ഐമാരായ എസ്. വാഗീശ്വരന്‍, എ. സമീര്‍ എന്നിവരും പങ്കെടുത്തു. -------- ഫോട്ടോ PTL 10 RTO പത്തനംതിട്ട നഗരത്തില്‍ ആർ.ടി.ഒ എ.കെ. ദിലുവിന്‍റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധന
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.