കോന്നി: കോന്നി നഗരത്തിൽ വാഹന യാത്രക്കാർക്കും കാൽനടക്കാർക്കും ഒരുപോലെ യാത്രതടസ്സം സൃഷ്ടിച്ചിരിക്കുകയാണ് പൊലീസ് ബാരിക്കേഡുകൾ. കോവിഡ് വ്യാപനത്തെതുടർന്ന് ഗതാഗതം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി പൊലീസ് സെൻട്രൽ ജങ്ഷനിൽ സ്ഥാപിച്ചതാണ് ഈ ബാരിക്കേഡുകൾ. എന്നാൽ, രണ്ടുവർഷം കഴിഞ്ഞ് കോവിഡ് നിയന്ത്രണ വിധേയമായപ്പോഴും ഇത് നീക്കം ചെയ്യാൻ തയാറായിട്ടില്ല. പുനലൂർ മൂവാറ്റുപുഴ പാതയും കോന്നി ആനക്കൂട് റോഡും എല്ലാം സംഗമിക്കുന്ന കോന്നി സെൻട്രൽ ജങ്ഷനിൽ നിരവധി യാത്രക്കാർക്കാണ് ബാരിക്കേഡിന്‍റെ മുള്ളുകമ്പിയിൽ തട്ടി വസ്ത്രങ്ങൾ കീറുകയും ശരീരം മുറിയുകയും ചെയ്തിരിക്കുന്നത്. മുള്ളുകമ്പിയുടെ കൂർത്ത ഭാഗങ്ങൾ ആളുകൾ നടന്നുപോകുന്ന വഴിയിലേക്കാണ് നിൽക്കുന്നത്. ആനക്കൂട്റോഡിലേക്ക് തിരയുന്ന ഭാഗത്ത് രണ്ട് വശങ്ങളിലും ഇത്തരത്തിൽ ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ഇതുമൂലം വാഹനങ്ങൾ തിരിയുന്നതിനും ബുദ്ധിമുട്ടുണ്ട്. വശങ്ങൾ കമ്പികളിൽകൊണ്ട് കേടുപാടുകൾ സംഭവിക്കുന്നതും പതിവാണ്. കൂടാതെ റോഡ് നിർമാണത്തിന്‍റെ ഭാഗമായി സെൻട്രൽ ജങ്ഷനിൽ കലുങ്ക് നിർമിക്കാൻ കുഴി നിർമിച്ചിരിക്കുന്നതും ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.