തിരുവല്ല: വൈദ്യുതിലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ പുളിക്കീഴ്, ഹോമിയോ, തറവാട്, കുട്ടനാട് ബിവറേജസ്, തട്ടുപുരക്കൽ, കാരണശ്ശേരി, പൊടിയാടി എസ്.ബി.ഐ, പോസ്റ്റ് ഓഫിസ് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ . ശിൽപശാല നടത്തി തിരുവല്ല: എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂനിയൻ യൂത്ത്മൂവ്‌മെന്‍റും സൈബർസേനയും സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുവിന്‍റെ തപോവനഭൂമിയായ മരുത്വാമലയിൽ ആരവം -2022 ശിൽപശാല നടത്തി. എസ്.എൻ.ഡി.പി യോഗം ഇൻസ്‌പെക്ടിങ് ഓഫിസർ എസ്. രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡന്‍റ് ബിജു ഇരവിപേരൂർ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സന്ദേശം നൽകി. യൂനിയൻ സൈബർസേന കൺവീനർ അശ്വിൻ ബിജു, യൂത്ത്മൂവ്‌മെന്‍റ് പ്രസിഡന്‍റ് വിശാഖ് പി. സോമൻ, ക്യാമ്പ് കോഓഡിനേറ്റർ ഷാൻ രമേശ് ഗോപൻ, യൂനിയൻ യൂത്ത്മൂവ്‌മെന്‍റ് സെക്രട്ടറി സൂര്യകിരൺ, യൂനിയൻ സൈബർസേന ചെയർമാൻ ശരത് ബാബു, ബിജു മേത്താനം, മനോജ് ഗോപാൽ, അനിൽ ചക്രപാണി, കെ.എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ഗുരുദേവൻ തപസ്സ് അനുഷ്ഠിച്ച പിള്ളത്തടം ഗുഹയിൽ പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.