കോന്നി: നാരായണപുരം ചന്തയിൽ മാലിന്യസംസ്കരണം നിലച്ചതോടെ വ്യാപാരികളും പൊതുജനങ്ങളും ദുരിതത്തിൽ. രണ്ടുമാസത്തിൽ ഏറെയായി ചന്തയിലെ മാലിന്യം ഗ്രാമപഞ്ചായത്ത് അധികൃതർ നീക്കംചെയ്തിട്ട്. ദുർഗന്ധം മൂലം പ്രദേശത്ത് നിൽക്കാൻപോലും സാധിക്കാത്ത അവസ്ഥയാണിപ്പോൾ. മാലിന്യം സംസ്കരിക്കാൻ എയ്റോബിക് കമ്പോസ്റ്റ് സംവിധാനം ഉണ്ടെങ്കിലും ഇതും പ്രവർത്തനക്ഷമമല്ല. വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ചന്തയിലെ വ്യാപാരികൾ നിരവധി തവണ കോന്നി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. മുമ്പ് ഇവിടെ ആധുനിക അറവുശാല നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ചു. മാലിന്യം അഴുകുന്ന ജലത്തിൽ കൊതുകുകളും മുട്ടയിടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.