മല്ലപ്പള്ളി: കർഷകർക്ക് കടാശ്വാസം നൽകുന്നതിനും വായ്പകൾക്ക് ഇളവ് നൽകുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്ന് കോട്ടാങ്ങൽ വികാസ് വളന്‍റിയർവാഹിനി ഫാർമേഴ്സ് ക്ലബ് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഷാജി കെ. കോട്ടേമണ്ണിൽ ഉദ്ഘാടനം ചെയ്തു. ജോസി ഇലഞ്ഞിപ്പുറം അധ്യക്ഷത വഹിച്ചു. റോയി കെ. തോമസ്, രാജൻ ഓലിക്കപ്ലാവിൽ, ഉമ്മർ ഖൻ, പത്മകുമാർ, കെ.ടി. ജോൺ എന്നിവർ സംസാരിച്ചു. പ്രവേശനം ആരംഭിച്ചു മല്ലപ്പള്ളി: പട്ടികജാതി വികസന വകുപ്പിന്‍റെ അധീനതയിലുള്ള കീഴ്‌വായ്പ്പൂരിലെ പെൺകുട്ടികളുടെ പ്രീമെട്രിക് ഹോസ്റ്റലിലേക്ക് 2022 -23 അധ്യയന വർഷം 5 മുതൽ 10 വരെ ക്ലാസുകളിലേക്ക് പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ പ്രവേശനം തുടങ്ങി. 20ന് മുമ്പ് പട്ടികജാതി വികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ 854763 0039.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.