പത്തനംതിട്ട: ഒന്നര മാസമായി നഗരസഭയുടെ അധീനതയിലുള്ള കെ.കെ. നായർ സ്റ്റേഡിയം എൽ.ഡി.എഫിന്‍റെ കൂത്തരങ്ങിന് വേദിയായതായി ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പല പരിപാടികൾക്കും കൗൺസിലിന്‍റെ പോലും അനുമതിയില്ലാതെ സ്റ്റേഡിയം നൽകി ഗ്രൗണ്ടും ട്രാക്കും നശിപ്പിക്കുന്നതിനെതിരെ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്ത്വത്തിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രകടനമായി എത്തിയ കൗൺസിലർമാരെയും നേതാക്കളെയും പൊലീസ് ട്രാക്കിൽ തടഞ്ഞു. യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ കെ. ജാസിംകുട്ടി അധ്യക്ഷതവഹിച്ചു. അഡ്വ. എ. സുരേഷ്കുമാർ, അഡ്വ. റോഷൻ നായർ, സിന്ധു അനിൽ, അഡ്വ. സുനിൽ എസ്.ലാൽ, റോജി പോൾ ഡാനിയൽ, അബ്ദുൾ കലാം ആസാദ്, റന്നീസ് മുഹമ്മദ്, സജി അലക്സാണ്ടർ, റോസ്ലിൻ സന്തോഷ്, സി.കെ. അർജുനൻ, ആൻസി തോമസ്, അഖിൽ അഴൂർ, മേഴ്സി വർഗീസ്, അംബിക വേണു, ഷീന രാജേഷ്, രജനി പ്രദീപ്, അജിത് മണ്ണിൽ, സജിനി മോഹൻ എന്നിവർ നേതൃത്വം നൽകി. Photo .. യു.ഡി.എഫ് നേതൃത്വത്തിൽ ജില്ല സ്റ്റേഡിയത്തിലേക്ക് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.