പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണം ഇന്ന്​

പത്തനംതിട്ട: എഴുത്തുകൂട്ടം സാംസ്‌കാരിക വേദിയുടെയും പുത്തൻകാവ് മാത്തൻ തരകൻ ട്രസ്റ്റി‍ൻെറയും നേതൃത്വത്തിൽ മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സെമിനാറും വിശ്വദീപം അവാർഡ് വിതരണവും ചൊവ്വാഴ്ച രാവിലെ 9.30 മുതൽ കാതോലിക്കേറ്റ് കോളജിൽ നടക്കും. 9.30ന് നടക്കുന്ന സെമിനാർ പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ ഉദ്ഘാടനം ചെയ്യും. 11ന് നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. യോഗത്തിൽ ഇത്തവണത്തെ വിശ്വദീപം പുരസ്‌കാരം (25,000 രൂപ) ഡോ. ജോർജ് ഓണക്കൂറിന് രാജ്യസഭ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ. കുര്യൻ സമ്മാനിക്കും. ജോർജ് ഓണക്കൂറിന്റെ ആത്മകഥയായ ഹൃദയരാഗത്തിനാണ് പുരസ്‌കാരം നൽകുന്നത്. ഡോ. റോയ്‌സ് മല്ലശേരി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ പ്രഭാഷണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.