പത്തനംതിട്ട: ജീവനക്കാർ എത്താത്തതിനാൽ പത്തനംതിട്ട-മംഗലാപുരം സ്വിഫ്റ്റ് സർവിസ് മുടങ്ങി. വൈകീട്ട് അഞ്ചായിട്ടും ജീവനക്കാരെ കാണാഞ്ഞതോടെ ഡിപ്പോ അധികൃതർ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ യാത്രക്കാർ ഡിപ്പോക്കുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡ്രൈവർ കം കണ്ടക്ടറായ രണ്ടുപേരാണ് എത്തേണ്ടിയിരുന്നത്. സ്വിഫ്റ്റ് കമ്പനിയുടെ ജീവനക്കാരാണിവർ. പകരം ഡ്രൈവർമാർക്കായി ശ്രമിച്ചെങ്കിലും സ്വിഫ്റ്റ് ബസായതിനാൽ ആരും തയാറായില്ല. അടുത്തിടെയാണ് സൂപ്പർ ഡീലക്സ് പിൻവലിച്ച് സ്വിഫ്റ്റ് ആക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.