തിരുവല്ല: ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുടെയും ജോയ് ആലുക്കാസ് ഫൗണ്ടേഷന്‍റെയും ആഭിമുഖ്യത്തിൽ ലോക റെഡ്ക്രോസ് ദിനാചരണവും ആരോഗ്യപ്രവർത്തകരെ ആദരിക്കലും നടന്നു. ജോയ് ആലുക്കാസ് അങ്കണത്തിൽ നടന്ന പരിപാടി തിരുവല്ല ആർ.ഡി.ഒ കെ. ചന്ദശേഖരൻ നായർ ഉദ്ഘാടനം ചെയ്തു. റെഡ് ക്രോസ് തിരുവല്ല വൈസ് പ്രസിഡന്റ് എം. സലിം അധ്യക്ഷത വഹിച്ചു. കോവിഡ് കാലത്ത് മികച്ച സേവനം നടത്തിയ 14 വ്യക്തികളെ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്സൻ ബിന്ദു ജയകുമാർ, കേരള കോഓപറേറ്റിവ് എംപ്ലോയീസ് വെൽഫെയർ ബോർഡ് വൈസ് ചെയർമാൻ ആർ. സനൽകുമാർ, ബാബു കല്ലുങ്കൽ, എം.പി. ഗോപാലകൃഷ്ണൻ, തോമസ് തേക്കിൽ കോർ എപ്പിസ്കോപ്പ, ഷെൽട്ടൻ വി. റാഫേൽ, ഷാജി കാരയ്ക്കൽ, ഗ്രേസ് കോശി, പി.എഫ്. ഫ്രാങ്ക്‌ളിൻ, സാമുവൽ ചെറിയാൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.