കോട്ടാങ്ങലിൽ ജലനടത്തം മല്ലപ്പള്ളി: തെളിനീരൊഴുകും നവകേരളം കാമ്പയിനിന്‍റെ ഭാഗമായി കോട്ടാങ്ങൽ പഞ്ചായത്തിൽ സംഘടിപ്പിച്ച ജലനടത്തം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജമീലാബീവി അധ്യക്ഷത വഹിച്ചു. 11ാം വാർഡിലെ പാപ്പനാട്ട് തോടിന്‍റെ മഠത്തുംമുറി സ്ഥലത്താണ് ജലനടത്തം സംഘടിപ്പിച്ചത്. പഞ്ചായത്ത് അംഗങ്ങളായ കെ.ആർ. കരുണാകരൻ, ജോളി ജോസഫ്, അഞ്ജു സദാനന്ദൻ, അഖിൽ എസ്., ജെസീല സിറാജ്, നീന മാത്യു, തേജസ് കുമ്പുളുവേലി, അമ്മിണി രാജപ്പൻ, സി.ആർ. വിജയമ്മ, എ.ഇ. വിപിൻ, ഇറിഗേഷൻ വകുപ്പ് ഓവർസിയർ അമൃത, വില്ലേജ് ഓഫിസർ രാഗേഷ്, പെരുമ്പെട്ടി സബ് ഇൻസ്പെക്ടർ രാജേഷ്, അസിസ്റ്റന്‍റ് സെക്രട്ടറി ഫ്രാൻസിസ്, ഓവർസിയർ ആൻസി, എൻ.ആർ.ഇ.ജി ഓവർസിയർ ഷാഫി, വി.ഒ. എബ്രഹാം, ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി മുരളി, ചെയർപേഴ്സൻ സിന്ധു സാംകുട്ടി, വൈസ് ചെയർപേഴ്സൻ സിന്ധു ബിജു, ശ്രീകുമാർ, അനീഷ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: കോട്ടാങ്ങലിൽ നടന്ന ജലനടത്തം പഞ്ചായത്ത് പ്രസിഡന്റ് ബിനു ജോസഫ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.