സ്കൂൾ പാതയിൽ വഴിവിളക്കില്ല

അടൂർ: അടൂർ സെൻട്രൽ ജങ്ഷൻ-ഹോളി ഏഞ്ചൽസ് സ്കൂൾപാതയിൽ വഴിവിളക്ക് കത്തുന്നില്ല. അടൂർ നഗരസഭ 22ാം വാർഡിൽ അടൂർ സെൻട്രൽ ഫാത്തിമ ജുമാമസ്ജിദിനു മുന്നിലെ വഴിവിളക്കാണ് മാസങ്ങളായി പ്രകാശിക്കാത്തത്. വിളക്ക് ഒടിഞ്ഞ്​ പോസ്റ്റിൽ തൂങ്ങിക്കിടക്കുകയായിരുന്നു. സാമൂഹിക വിരുദ്ധർക്കും പാതയിൽ മാലിന്യം തള്ളുന്നവർക്കും ഇത്​ സഹായകമായി. പി.വി.എൽ.പി സ്കൂൾ, ഹോളി ഏഞ്ചൽസ് സകൂൾ, കണ്ണങ്കോട്, നെല്ലിമൂട്ടിൽപടി എന്നിവിടങ്ങളിലേക്കുള്ള വഴിയാണിത്​. -------------- PTL ADR Street Light 1. അടൂർ സെൻട്രൽ ഫാത്തിമ ജുമാമസ്ജിദിനു മുന്നിലെ വഴിവിളക്ക് കാണാതായനിലയിൽ --------- 2. അടൂർ സെൻട്രൽ ഹോളി ഏഞ്ചൽസ് സ്കൂൾ പാതയിൽ മാലിന്യം തള്ളിയിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.