അടൂർ: രാജ്യത്തെ ജനങ്ങൾ പട്ടിണിയിലേക്ക് നീങ്ങുമ്പോൾ കൂടുതൽ ദ്രോഹിച്ച് പാചകവാതകത്തിന് അമിതമായ വിലവർധന നടപ്പാക്കുന്ന മോദി സർക്കാറിന്‍റെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടൂർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ കാലിയായ പാചകവാതക സിലിണ്ടറുകൾ തെരുവിൽ നിരത്തി പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്‍റ് ഷിബു ചിറക്കരോട്ട് അധ്യക്ഷതവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ഏഴംകുളം അജു, എസ്. ബിനു, ബിജു വർഗീസ്, ബിജിലി ജോസഫ്, ഉമ്മൻ തോമസ്, ബ്ലോക്ക് പ്രസിഡന്‍റ് മണ്ണടി പരമേശ്വരൻ, നിസാർ കാവിളയിൽ, അംജദ് അടൂർ, സലാവുദ്ദീൻ എന്നിവർ സംസാരിച്ചു. PTL ADR Congress പാചകവാതക വിലവർധനക്കെതിരെ അടൂരിൽ കോൺഗ്രസ് നടത്തിയ സമരം യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.