തിരുവല്ല: വിദ്യാഭ്യാസം ജീവിതത്തിന് എന്ന സന്ദേശമുയർത്തി തിരുമൂലപുരം എസ്.എൻ.വി.എസ് ഹൈസ്കൂളിൽ വേനൽ ശലഭങ്ങൾ എന്ന പേരിൽ കുട്ടികളുടെ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. മാത്യു ടി.തോമസ് എം.എൽ.എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് അനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടർ ബീനാറാണി കെ.എസ് മുഖ്യപ്രഭാഷണം നടത്തി. 50 കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ----------------- അറബിക്കടൽ ഉല്ലാസ യാത്രയുമായി കെ.എസ്.ആർ.ടി.സി തിരുവല്ല: ആഡംബര കപ്പലിൽ അറബിക്കടലിലൂടെ ഉല്ലാസ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി തിരുവല്ല ഡിപ്പോ. ആഡംബര കപ്പലിൽ അറബിക്കടലിലൂടെയുള്ള ആറു മണിക്കൂറത്തെ ഉല്ലാസ യാത്രക്കാണ് 14 മുതൽ തിരുവല്ല ഡിപ്പോയിൽനിന്ന് ആരംഭമാകുന്നത്. കൊച്ചിയിലെ ബോൾഗാട്ടിയിൽ നിന്ന് നെഫർടിറ്റി എന്ന കപ്പലിലാണ് യാത്രയൊരുക്കുന്നത്. 14 ന് രാവിലെ ആറു മണിക്ക് തിരുവല്ല ഡിപ്പോയിൽനിന്ന് ബോൾഗാട്ടിയിലേക്കുള്ള സൂപ്പർ ഡീലക്സ് ബസ് പുറപ്പെടും. കപ്പൽ യാത്ര കഴിഞ്ഞ് തിരികെ തിരുവല്ലയിൽ എത്തിക്കും. കെ.എസ്.ആർ.ടി.സിയും ബജറ്റ് ടൂറിസം സെല്ലും സംയുക്തമായാണ് യാത്ര ഒരുക്കുന്നത്. കപ്പൽ യാത്രക്ക് 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് 1349 രൂപയും മുതിർന്നവർക്ക് 3049 രൂപയുമാകും നിരക്കെന്ന് ഡി.ടി.ഒ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.