തിരുവല്ല: കക്കൂസ് മാലിന്യം തള്ളാനെത്തിയ രണ്ട് ടാങ്കർ ലോറികൾ തിരുവല്ല നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തു. എം.സി റോഡിലെ രാമൻചിറക്കു സമീപത്തെ വാച്ചാൽ തോട്ടിലേക്ക് മാലിന്യം ഒഴുക്കുന്നതിനിടെ ശനിയാഴ്ച പുലർച്ച ഒന്നരയോടെയാണ് ആദ്യ വാഹനം പിടികൂടിയത്. തുടർന്ന് തിരുവല്ല-പൊടിയാടി റോഡിൽ ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുനിന്ന് രണ്ടരയോടെ രണ്ടാമത്തെ ടാങ്കറും പിടിച്ചെടുത്തു. ടാങ്കറുകൾ ചേർത്തല സ്വദേശികളുടേതാണെന്ന് വ്യക്തമായി. വാഹന ഉടമകൾക്കുമേൽ പിഴ ചുമത്തുമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.