തലമുറകളുടെ അധ്യാപികക്ക് സ്നേഹാദരം

അടൂർ: 39വർഷത്തെ സേവനത്തിനുശേഷം അധ്യാപക ജീവിതത്തിൽനിന്ന്​ വിരമിച്ച അമ്മിണിക്ക്​ കൈതക്കൽ ബ്രദേഴ്‌സ് ഗ്രന്ഥശാല​ സാംസ്കാരിക കേന്ദ്രം സ്നേഹാദരവ് നൽകി. ഏറ്റവും മികച്ച അംഗൻവാടി അധ്യാപികക്കുള്ള സംസ്ഥാന പുരസ്‌കാരം ഉൾപ്പെടെ നേടിയ അമ്മിണി പ്രദേശത്തെ നിരവധിപേരുടെ ആദ്യ ഗുരുവാണ്. സമ്മേളനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ് ​സുശീലക്കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. ബ്രദേഴ്‌സ് പ്രസിഡന്‍റ്​ വിമൽ കൈതക്കൽ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. ആര്യ വിജയൻ, പഞ്ചായത്ത് അംഗം രഞ്ജിനി കൃഷ്ണകുമാർ, മുൻ അംഗം തഴവാവിള ദിവാകരൻ, ബ്രദേഴ്‌സ് സെക്രട്ടറി പി. ജയകുമാർ, ട്രഷറർ എസ്. വിമൽകുമാർ എന്നിവർ സംസാരിച്ചു. തൊഴിലിടങ്ങളിൽ മികവ് പുലർത്തിയ ബ്രദേഴ്‌സ് പ്രവർത്തകരും ഡ്രൈവർമാരുമായ വി. സുനിൽകുമാർ, പ്രശാന്ത് എന്നിവരെ അനുമോദിച്ചു. PTL ADR Brothers അംഗൻവാടി അധ്യാപിക അമ്മിണിക്ക്​ കൈതക്കൽ ബ്രദേഴ്സ് ഗ്രന്ഥശാല സാംസ്കാരികകേന്ദ്രം സംഘടിപ്പിച്ച നൽകിയ സ്നേഹാദരം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.