റാന്നി: മലങ്കര ഓർത്തഡോക്സ് സഭ കവി സി.പി. ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സി.പി. ചാണ്ടി അനുസ്മരണവും സൺഡേ സ്കൂൾ പ്രതിഭ മത്സര വിജയകൾക്കുള്ള അവാർഡ് വിതരണവും നടത്തി. കാതോലിക്കറ്റ് കോളജ് ഓഡിറ്റോറിയത്തിൽ കുര്യാക്കോസ് മാർക്ലീമീസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനം ആന്റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. സൺഡേ സ്കൂൾ പ്രതിഭ മത്സര വിജയികൾക്കുള്ള ആവാർഡ് ആന്റോ ആന്‍റണി വിതരണം ചെയ്തു. ജീവകാരുണ്യ പ്രവർത്തനങ്ങാടെ ഉദ്ഘാടനം മലങ്കര സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ നിർവഹിച്ചു. ഫൗണ്ടേഷൻ വൈസ് ചെയർമാൻ റെജി താഴമൺ, കതോലിക്കറ്റ് കോളജ് പ്രിൻസിപ്പൽ ഡോ. ഫിലിപ്പോസ് ഉമ്മൻ, ഫാ. ജേക്കബ് ഫിലിപ് കോർഎപ്പിസ്കോപ്പ, ഫാ. ജോൺ പനാറയിൽ കോർഎപ്പിസ്കോപ്പ, റവ. തോമസ് കെ. ചാക്കോ, പ്രഫ. ജോൺ കുര്യൻ, എബ്രഹാം കോശി, ഫാ. വി.കെ. തോമസ് എന്നിവർ സംസാരിച്ചു. Ptl rni_1sunday ഫോട്ടോ: മലങ്കര ഓർത്തഡോക്സ് സഭ കവി സി.പി. ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടന്ന സി.പി. ചാണ്ടി അനുസ്മരണ സമ്മേളനം ആന്റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.