ജലനടത്തം സംഘടിപ്പിച്ചു

പന്തളം: തെളിനീരൊഴുകും നവകേരളം സമ്പൂർണ ശുചിത്വ യജ്ഞം 2022 ന്‍റെ ഭാഗമായി ജനകീയ പങ്കാളിത്തത്തോടെ ജലസ്രോതസ്സുകളിലെ മലിനീകരണപ്പെട്ട ഇടങ്ങൾ കണ്ടെത്തുന്നതിന്​ നടത്തിയ ജലനടത്തം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോണി സഖറിയ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ ശ്രീനാദേവി കുഞ്ഞമ്മ, വൈസ് പ്രസിഡന്റ് രാജേഷ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ തോമസ് വർഗീസ്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൻ ബീന വർഗീസ്, ജയൻ, മോനി ബാബു, മറിയാമ്മ ബിജു, അമ്പിളി, ഷിനുമോൾ എബ്രഹാം, ചിഞ്ചു, പവിത്രൻ, സി.ഡി.എസ് ചെയർപേഴ്സൻ ഓമന ഗോപാലൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാജു, വി.ഇ.ഒ ബിജു പിള്ള, ഡോ. രാശി മോൾ, കൃഷി ഓഫിസർ മേഘ, അസിസ്റ്റന്‍റ്​ എൻജിനീയർ ബികാസ്, മൈനർ ഇറിഗേഷൻ എൻജിനീയർ ശീതൾ, എച്ച്.ഐ. സുരേഷ്, ആർ.പി. ശ്രീവിശ്വനാഥൻ എന്നിവർ സംസാരിച്ചു. ഫോട്ടോ: തുമ്പമൺ ഗ്രാമപഞ്ചായത്തിന്‍റെ ജലനടത്തം ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.